RSS Feed

ഈ വഴി വന്നവര്‍

education counter
Provided by the vocational school guide .

ആള്‍ ഇസ് വെല്‍

    

ആള്‍ ഇസ് വെല്‍ 
     ബോളിവൂഡില്‍ ആമിര്‍ഖാന്റെ സമയം തെളിഞ്ഞു നില്‍ക്കുന്ന സമയമാണ്.ലഗാന്‍,രംഗ് ദെ ബസന്തി, ഫന്ന,താരെ സമീന്‍ പര്‍,ഗജിനി എന്നി സൂപ്പെര്‍ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും ബോളിവുഡ് ബോക്സോഫീസ് കുലുക്കുകയാണ് അമീര്‍ഖാന്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമ.ത്രീ ഇഡിയറ്റ്സ് നാല്പത് രാജ്യങ്ങളില്‍ രണ്ടായിരം പ്രിന്റുമായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. അമീര്‍ഖാന്റെ ഗജിനി സ്ഥാപിച്ച 260 കോടിയുടെ റെക്കാര്‍ഡാണ് ത്രീ ഇഡിയ്റ്റസ് വെറും 18 ദിവസം തകര്‍ത്തത്. ബംപെര്‍ ഹിറ്റുകള്‍ ആയിരുന്ന മുന്നാഭായി പാര്‍ട്ട്കള്‍ക്ക് ശേഷം വിധു വിനോദ്ചോപ്രയും രാജ്കുമാര്‍ ഹിരനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചേതന്‍ ഭാഗവത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ - വാട്ട് നോട്ട് ടു ഡൂ അറ്റ് ഐ.ഐ.ടി. എന്ന നോവലിനെ അടിസ്ഥാനമാക്കിയാന്നു ചിത്രത്തിന്റെ രചന,ശാന്തനു മോയിത്രയാണ് സംഗീതം.

     എഞ്ചിനീറിംഗ് കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സൗഹൃദം നഷ്ട്ടപ്പെട്ടു പോയ സുഹൃത്തായ രാന്ചോയെ പറ്റി ഫര്‍ഹാന് ഒരു ഫോണ്‍ കാള്‍ ലഭിക്കുന്നതും രാജുവും ഫര്‍ഹാനും ചതുരും ചേര്‍ന്ന് സുഹൃത്തിനെ തേടിപ്പിടിക്കാന്‍ നടത്തുന്ന യാത്രയും ഫര്‍ഹാന്റെ ഓര്‍മകളിലൂടെ വിരിയുന്ന കോളേജു ജീവിതത്തിലെ രസകരങ്ങളായ സംഭവങ്ങളും പിന്നീട് രാന്ചോയെ തേടി കണ്ടു പിടിക്കുന്നതും ആണ് കഥ. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ആയി അഭിനയിക്കുന്നത് അമിര്ഖാനും(റാഞ്ചോ) മാധവനും(ഫര്‍ഹാന്‍) ഷെര്‍മാന്‍ ജോഷി(രാജു)യുമാണ്.കരീന കപൂര്‍ ആണ് നായിക.
     വ്യത്യസ്തകളാണ് അമീര്‍ഖാന് എന്നും പ്രിയം. മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്തിക്ളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ഈ ചിത്രം കാണുമ്പോള്‍ ഒരു മൂന്ന് മണിക്കൂര്‍ രസകരമായി കടന്നു പോകുന്നത് അറിയുകയില്ല. വളരെ കഷ്ട്ടപ്പെട്റ്റ് ഗജിനിയില്‍ 8 പാക് ബോഡിയുമായി എത്തിയ അമീര്‍ മസിലൊക്കെ കുറച് ഒരു കോളേജു ബോയിയെ പോലെ ആയിട്ടുണ്ട്.ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല. അമിര്ഖാണ് 45വയസ്സ് ആയെന്നു സങ്കല്‍പ്പിക്കാന്‍ കൂടി പ്രയാസം. ഈ പ്രായത്തിലും 20 വയസ്സുള്ള ചോക്ലട്റ്റ് ബോയിയെ പോലെ ചുള്ളനായി അഭിനയിക്കാന്‍ കഴിയുക പ്രയാസം തന്നെ യെങ്കിലും അദ്ദേഹം ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ കസറി. കൂടുതല്‍ ഒന്നും ചെയ്യാനില്ലെങ്കിലും മാധവനും ജോഷിയും കരീനയും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. വൈറസ്‌ എന്ന കോളേജു ഡായരക്ടരായി നെഗറ്റീവ് റോളില്‍ വന്ന ബോംമന്‍ ഇറാനി തന്റെ റോള്‍ വളരെ മനോഹരമാക്കി. പക്ഷെ എല്ലാരുടെയും മനസ്സില്‍ തങ്ങി നില്ല്കുന്ന മറ്റൊരു പ്രധാന കഥാപാത്രമുണ്ട് ഒമി വൈദ്യ അവതരിപ്പിക്കുന്ന സൈലന്‍സര്‍ എന്നറിയപ്പെടുന്ന ചതുര്‍ രാമലിംഗം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് ഈ കഥാപാത്രം.ചതുര്‍ നടത്തുന്ന പ്രസംഗവും അഭിനയവും എല്ലാം പ്രേക്ഷകരുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നവ തന്നെ. എന്തായാലും സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ഓര്‍ത്തു ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ കുറെ രംഗങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും നെഞ്ചോടു കൈചേര്‍ത്ത് ഓള്‍ ഈസ്‌ വെല്‍ എന്നു പറയുമെന്നത് ഉറപ്പാണ്. ത്രീ ഇഡിയറ്റ്സ് ഒന്നോ രണ്ടോ തവണ കണ്ടാലും മുഷിവു തോന്നില്ലെന്നു ഞാന്‍ ഗ്യാരന്റി .

2009 വിടപറയുമ്പോള്‍


2009 വിടപറയുമ്പോള്‍

ജനുവരിയില്‍ മാധ്യമങ്ങളുടെ മുന്പജില്‍ നിറഞ്ഞ വാര്‍ത്ത ആയിരുന്നു അമേരിക്കയിലെ തിരഞ്ഞെടുപ്പ്.
അമേരിക്കയിലെ 44-മത്തെ പ്രസിഡന്റായി ഒബാമ അമേരിക്കന്‍ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപെട്ടതും
പിന്നീടു ഒബാമക്ക് 2009-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചതും പ്രധാന വാര്‍ത്തകള്‍ ആയി

ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് നേട്ടം കൊയ്ത വര്‍ഷമായിരുന്നു. പതിനഞ്ചാം ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടന്നു.മന്‍മോഹന്‍ സിംഗ് വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റു.കേരളത്തില്‍ 16 മണ്ഡലങ്ങളില്‍ യു.ഡി.എഫും 4 മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും വിജയിച്ചു

ലോക്സഭയില്‍ മലയാളികള്‍ നിറഞ്ഞ വര്ഷം കേന്ദ്ര മന്ത്രി സഭയില്‍ കേരളത്തിന്‌ ആറു കേന്ദ്രമന്ത്രിമാരെ ലഭിച്ചു എ.കെ. ആന്റണി, വയലാര്‍ രവി,കെ.വി.തോമസ്,ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ. അഹമ്മദ് എന്നിവരാണ് കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ആഭ്യന്തരസെക്രട്ടറി ജി. ഗോപാലകൃഷ്ണ പിള്ള,വിദേശകാര്യ സെക്രട്ടറി നിരുപമ റാവു തുടങ്ങിയവരാണ് മറ്റു മലയാളി സാന്നിധ്യങ്ങള്‍

ലോകത്താകെ പന്നിപ്പനി പടര്‍ന്നു പിടിച്ച വര്ഷം

2009 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മെക്സിക്കോയില്‍ ആരഭിച്ച പണി അറുപത്തഞ്ചോളം രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ചു. ഇന്ത്യയില്‍ കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്തത് പൂനയില്‍. വൈറസ് പിടിപെട്ട് ലോകത്ത് മരിച്ചവരുടെ എണ്ണം 4,700 കവിഞ്ഞതായി ലോകാരോഗ്യ സംഘടന. മന്ത്രി ജോസ് തെറ്റയില്‍, നരേന്ദ്ര മോഡി ,ഐശ്വര്യ റായി

തുടങ്ങിയവര്‍ക്കും പന്നിപനി ബാധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു ഈ അടുത്ത് ദിവസങ്ങളില്‍ നമ്മുടെ പാവം ശ്രീശാന്തിനും പന്നിപ്പനിയാണെന്ന്റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സ്ലംഡോഗ് മില്യണേര്‍ എന്ന ചിത്രത്തിന് ഓസ്കാര്‍ 8 അക്കാദമി പുരസ്കാരവും നാല് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരവും. ചിത്രത്തിന്റെ സംഗീതം ഒരുക്കിയസംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്മാനും റസൂല്‍ പൂകുട്ടിക്കും ഓസ്കാര്‍ അംഗീകാരം. 2007ലെ ദേശീയ ചലച്ചിത്ര ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു അടൂര്‍ ഗോപാല

കൃഷ്ണന് വീണ്ടും കിട്ടി ദേശീയ അവാര്‍ഡ്‌. കമലഹാസന്‍ അഭിനയ ജീവിതത്തിന്റെ 50വര്ഷം പൂര്‍ത്തിയാക്കിയ വര്ഷം. തിലകനും മട്ടന്നൂരിനും കലാമണ്ഡലം ഗോപിക്കും ധോണിക്കും ഐശ്വര്യറായിക്കും പത്മശ്രി നല്‍കി ഭാരതം ആദരിച്ച വര്ഷം

പ്രശസ്തരായ പലരുടെയും മരണങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെടുന്ന വര്ഷം കൂടിയായി 2009

*ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ആര്‍. വെങ്കിട്ടരാമന്‍, കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്‍..ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌.എസ്. രാജശേഖര റെഡ്ഡി ,മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന പാണക്കാട് ശിഹാബലി തങ്ങള്‍ ,സംഗീത ലോകത്തെ മുഴുവന്‍ ദുഖതിലാഴ്ത്തിക്കൊണ്ട് പോപ്പ് സംഗീത ചക്രവര്‍ത്തി മൈക്കില്‍ ജാക്സണ്‍ ,സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന കൗമുദി ടീച്ചര്‍,മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടി ,കര്‍ണ്ണാടകസംഗീതജ്ഞയും ചലച്ചിത്രപിന്നണിഗായികയുമായ പട്ടമ്മാള്‍ ,വാദ്യകലാകാരനും ചലച്ചിത്ര അഭിനേതാവുമായിരുന്ന കലാമണ്ഡലം കേശവന്‍ ,മുന്‍ കേരള നിയമസഭ അംഗവും കോൺഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാര്‍ രവിയുടെ ഭാര്യയുമായ മേഴ്സി രവി ,മലയാള ചലച്ചിത്ര സംവിധായകന്‍ ലോഹിതദാസ്, നടന്മാരായ മുരളി, രാജന്‍ പി ദേവ് പഴയകാല നടി അടൂര്‍ ഭവാനി , മലയാളത്തിലെ യുവ പിന്നണി ഗായകന്‍ സൈനോജ്, കന്നട ചലച്ചിത്രരംഗത്തെ ഒരു നടനും ഗായകനുമായിരുന്ന വിഷ്ണുവര്‍ധന്‍ തുടങ്ങിയവര്‍ 2009 ല്‍ അന്തരിച്ച പ്രശസ്തരില്‍ പെടുന്നു.

*ഒരു വ്യാഴവട്ടക്കാലം ശ്രീലങ്കയെ വിറപ്പിച്ച പ്രഭാകരന്റെ അന്ത്യവും ശ്രിലങ്കന്‍ സേനയുടെ പോരാട്ടവും എല്ലാം മേയ് മാസത്തെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു

*ജൂണില്‍ എയര്‍ ഫ്രാന്‍സ് 447 വിമാനം അറ്റ്ലാന്റിക് സമുദ്രത്തില്‍ വീണ് 228 പേര്‍ മരിച്ചതും ജൂലൈയില്‍ 168 പേര്‍ ഇറാനില്‍ വിമാന അപകടത്തില്‍ മരിച്ചതും ഡല്‍ഹിയിലെ മെട്രോ പാലം തകര്‍ന്നു 5പേര്‍ മരിച്ചതും എല്ലാം പ്രധാന വാര്‍ത്തകള്‍ ആയി

*സെപ്റ്റംബറിലെ 46 പേരുടെ ജീവന്‍ അപഹരിച്ച തേക്കടി ബോട്ട് ദുരന്തം മറക്കാനാവാത്ത വേദനിപ്പിക്കുന്ന ഓര്‍മകളായി . മാധ്യമങ്ങളൊക്കെ ലൈവ് കാണിച്ചു ശ്രദ്ധ നേടി .

ഓഷ്യന്‍സാറ്റും അരിഹിന്ധും അന്തര്‍ ദേശീയ ശ്രദ്ധ നേടി .ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇരുപതു വര്‍ഷങ്ങള്‍ പൂര്ത്തിയാകിയതും ഇന്ത്യന്‍ ടീം ഐ സി സി റാങ്കിങ്ങില്‍ ഒന്നാം നമ്പര്‍ ആയതും 2009 ല്‍ തന്നെ. ജസ്വന്ത് സിംഗിന്റെ ജിന്ന- ഇന്ത്യ, പാര്‍ട്ടിഷ്യന്‍, ഇന്‍ഡിപെന്‍ഡന്‍സ് 2009 ലെ ഇന്ത്യയിലെ ശ്രദ്ധപിടിച്ചു പറ്റിയ വിവാദപുസ്തകമായി.വീണ്ടും ലാവ്‌ലിന്‍ പിണറായിയെ കുടുക്കിയതും വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കിയതും ശശി തര്രൂരിന്റെ ട്വിറ്റെര്‍ വിവാദങ്ങളും മുരളിധരന്റെയും ഉണ്ണിത്താന്റെയും സ്ഥാനവും മാനവും പോയതും എല്ലാം ഈ വര്‍ഷത്തെ വാര്‍ത്തകള്‍ തന്നെ .പന്നിപ്പനിയും സാമ്പത്തികമാന്ദ്യവും ലോകത്തെ പിടിച്ചുകുലുക്കിയ ഈ വര്‍ഷത്തില്‍ ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ സൂര്യ ഗ്രഹണത്തിനും ലോകം സാക്‍ഷിയായി