ബോളിവൂഡില്‍ ആമിര്‍ഖാന്റെ സമയം തെളിഞ്ഞു നില്‍ക്കുന്ന സമയമാണ്.ലഗാന്‍,രംഗ് ദെ ബസന്തി, ഫന്ന,താരെ സമീന്‍ പര്‍,ഗജിനി എന്നി സൂപ്പെര്‍ ഹിറ്റുകള്‍ക്ക് ശേഷം വീണ്ടും ബോളിവുഡ് ബോക്സോഫീസ് കുലുക്കുകയാണ് അമീര്‍ഖാന്റെ ത്രീ ഇഡിയറ്റ്സ് എന്ന സിനിമ.ത്രീ ഇഡിയറ്റ്സ് നാല്പത് രാജ്യങ്ങളില്‍ രണ്ടായിരം പ്രിന്റുമായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. അമീര്‍ഖാന്റെ ഗജിനി സ്ഥാപിച്ച 260 കോടിയുടെ റെക്കാര്‍ഡാണ് ത്രീ ഇഡിയ്റ്റസ് വെറും 18 ദിവസം തകര്‍ത്തത്. ബംപെര്‍ ഹിറ്റുകള്‍ ആയിരുന്ന മുന്നാഭായി പാര്‍ട്ട്കള്‍ക്ക് ശേഷം വിധു വിനോദ്ചോപ്രയും രാജ്കുമാര്‍ ഹിരനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ചേതന്‍ ഭാഗവത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ - വാട്ട് നോട്ട് ടു ഡൂ അറ്റ് ഐ.ഐ.ടി. എന്ന നോവലിനെ അടിസ്ഥാനമാക്കിയാന്നു ചിത്രത്തിന്റെ രചന,ശാന്തനു മോയിത്രയാണ് സംഗീതം.
എഞ്ചിനീറിംഗ് കഴിഞ്ഞു കുറെ വര്‍ഷങ്ങള്‍ക്കു ശേഷം സൗഹൃദം നഷ്ട്ടപ്പെട്ടു പോയ സുഹൃത്തായ രാന്ചോയെ പറ്റി ഫര്‍ഹാന് ഒരു ഫോണ്‍ കാള്‍ ലഭിക്കുന്നതും രാജുവും ഫര്‍ഹാനും ചതുരും ചേര്‍ന്ന് സുഹൃത്തിനെ തേടിപ്പിടിക്കാന്‍ നടത്തുന്ന യാത്രയും ഫര്‍ഹാന്റെ ഓര്‍മകളിലൂടെ വിരിയുന്ന കോളേജു ജീവിതത്തിലെ രസകരങ്ങളായ സംഭവങ്ങളും പിന്നീട് രാന്ചോയെ തേടി കണ്ടു പിടിക്കുന്നതും ആണ് കഥ. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ആയി അഭിനയിക്കുന്നത് അമിര്ഖാനും(റാഞ്ചോ) മാധവനും(ഫര്‍ഹാന്‍) ഷെര്‍മാന്‍ ജോഷി(രാജു)യുമാണ്.കരീന കപൂര്‍ ആണ് നായിക.
വ്യത്യസ്തകളാണ് അമീര്‍ഖാന് എന്നും പ്രിയം. മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്തിക്ളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ഈ ചിത്രം കാണുമ്പോള്‍ ഒരു മൂന്ന് മണിക്കൂര്‍ രസകരമായി കടന്നു പോകുന്നത് അറിയുകയില്ല. വളരെ കഷ്ട്ടപ്പെട്റ്റ് ഗജിനിയില്‍ 8 പാക് ബോഡിയുമായി എത്തിയ അമീര്‍ മസിലൊക്കെ കുറച് ഒരു കോളേജു ബോയിയെ പോലെ ആയിട്ടുണ്ട്.ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല. അമിര്ഖാണ് 45വയസ്സ് ആയെന്നു സങ്കല്‍പ്പിക്കാന്‍ കൂടി പ്രയാസം. ഈ പ്രായത്തിലും 20 വയസ്സുള്ള ചോക്ലട്റ്റ് ബോയിയെ പോലെ ചുള്ളനായി അഭിനയിക്കാന്‍ കഴിയുക പ്രയാസം തന്നെ യെങ്കിലും അദ്ദേഹം ആദ്യ സീന്‍ മുതല്‍ അവസാന സീന്‍ വരെ കസറി. കൂടുതല്‍ ഒന്നും ചെയ്യാനില്ലെങ്കിലും മാധവനും ജോഷിയും കരീനയും അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. വൈറസ് എന്ന കോളേജു ഡായരക്ടരായി നെഗറ്റീവ് റോളില്‍ വന്ന ബോംമന്‍ ഇറാനി തന്റെ റോള്‍ വളരെ മനോഹരമാക്കി. പക്ഷെ എല്ലാരുടെയും മനസ്സില്‍ തങ്ങി നില്ല്കുന്ന മറ്റൊരു പ്രധാന കഥാപാത്രമുണ്ട് ഒമി വൈദ്യ അവതരിപ്പിക്കുന്ന സൈലന്‍സര്‍ എന്നറിയപ്പെടുന്ന ചതുര്‍ രാമലിംഗം. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട് ഈ കഥാപാത്രം.ചതുര്‍ നടത്തുന്ന പ്രസംഗവും അഭിനയവും എല്ലാം പ്രേക്ഷകരുടെ ഓര്‍മയില്‍ തങ്ങി നില്‍ക്കുന്നവ തന്നെ. എന്തായാലും സിനിമ കണ്ടിറങ്ങുന്നവരുടെ മനസ്സില്‍ ഓര്‍ത്തു ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ കുറെ രംഗങ്ങള്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും നെഞ്ചോടു കൈചേര്‍ത്ത് ഓള്‍ ഈസ് വെല്‍ എന്നു പറയുമെന്നത് ഉറപ്പാണ്. ത്രീ ഇഡിയറ്റ്സ് ഒന്നോ രണ്ടോ തവണ കണ്ടാലും മുഷിവു തോന്നില്ലെന്നു ഞാന്‍ ഗ്യാരന്റി .